അഭിനയത്തില്‍ മമ്മൂട്ടിയുടെ പിന്‍ഗാമി ജയസൂര്യ ‘ കുറിപ്പ് വൈറല്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പകരക്കാരില്ലാത്ത അഭിനയമികവിലൂടെയും മലയാളിമനസ്സിനെ കീഴടക്കിയ നടനാണ് ജയസൂര്യ. വ്യത്യസ്തവും പ്രേക്ഷക ശ്രദ്ധ ആകര്ഷിക്കുന്നതുമയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലാണ് ജയസൂര്യ എന്ന നടന്റെ വിജയം. ഇപ്പോള്‍ വെള്ളം എന്ന ചിത്രത്തിലും മുരളി എന്ന കഥാപാത്രത്തിലൂടെ വീണ്ടും തീയേറ്ററുകള്‍ കീഴടക്കിയിരിക്കുകയാണ് ജയസൂര്യ. ഈ സാഹചര്യത്തില്‍ ജയസൂര്യയെപ്പറ്റി ഡാനിയേല്‍ രംഗരാജ് എന്ന വ്യക്തി സിനിഫൈല്‍ എന്ന ഫേസ്ബുക് പേജിനുവേണ്ടി എഴുതിയ കുറിപ്പ് വയറലാകുകയാണ്.

ഫഹദിനും മുകളില്‍ ഈ തലമുറയിലെ മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ ജയസൂര്യ തന്നെയാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും കഥാപാത്ര വൈവിധ്യവും , വെറുതെ ബിഹേവിങ് ചെയ്യുന്നതിനപ്പുറം കഥാപാത്രമായി മാറാനുള്ള കഴിവും , മെത്തേഡ് ആക്ടിങ് ആവശ്യമുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കാനുള്ള ധൈര്യവും അത് ചെയ്തു ഫലിപ്പിക്കാനുള്ള കഴിവും ഒക്കെ വച്ച് അഭിനയത്തില്‍ ഈ തലമുറയില്‍ മമ്മൂക്കയുടെ പിന്‍ഗാമി എന്ന് വിളിക്കാന്‍ തോന്നിയിട്ടുള്ളത് ജയസൂര്യയെയാണെന്നും ഡാനിയേല്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
………………………………

കേരളത്തിന് പുറത്ത് മലയാള സിനിമകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന കാലമാണ് ഇത് . നമ്മൾ കൊറിയനും സ്പാനിഷും തേടി പോകുമ്പോൾ മറ്റുള്ളവർ മലയാള സിനിമയെ തേടി വരുന്നു.യൂട്യൂബിൽ ഒന്ന് നോക്കിയാൽ തമിഴന്മാരും തെലുഗന്മാരും നോർത്ത് ഇന്ത്യൻസും എന്തിനു ഇന്ത്യക്കു പുറത്തുള്ളവർ പോലും മലയാള സിനിമകൾ തപ്പി പിടിച്ചു റിവ്യൂ ചെയ്തു വച്ചിരിക്കുന്നതും നമ്മുടെ contentനെയും ഇവിടത്തെ talentsനെയും വാനോളം പുകഴ്ത്തുന്നതും കാണാം .

പക്ഷെ ഇത്തരം നിരൂപണങ്ങൾ കൂടുതലും ഒരു പ്രത്യേക ടൈപ്പ് സിനിമകളിലേക്കും കലാകാരന്മാരിലേക്കും ഒതുങ്ങി പോകുന്നുണ്ട് എന്നതാണ് ഇതിൻറെ മറുവശം . Big Ms നെ മാറ്റി നിർത്തിയാൽ ഇന്ന് കേരളത്തിന് പുറത്ത് ചർച്ച ചെയ്യപ്പെടുന്നത് 90 ശതമാനവും ഫഹദ് ഫാസിൽ , ലിജോ ജോസ് പെലിശ്ശേരി എന്ന പേരുകളാണ് .ബാക്കിയുള്ള 10 % ൽ ആഷിഖ് അബുവും , ദിലീഷ് പോത്തനും ,പ്രിത്വിരാജ്ഉം , നിവിൻ പോളിയും ,ദുൽക്കറും ,മഞ്ജു വാരിയരും , പാർവതിയും , ഉർവശിയും … അങ്ങനെ ഒരു കൂട്ടം പേരുകൾ അവർ ഭാഗമാകുന്ന ചില സിനിമകളുടെ കൂടെ ഇടക്ക് ഒന്ന് മെൻഷൻ ചെയ്യപ്പെട്ട് പോകാറുണ്ട് .

പറഞ്ഞു വരുന്നത് ജയസൂര്യയെ പറ്റിയാണ് . അദ്ദേഹത്തിൻറെ സിനിമകളോ പ്രകടനങ്ങളോ അങ്ങനെ കേരളത്തിന് പുറത്തുള്ള നിരൂപകർ ചർച്ച ചെയ്യുന്നത് കണ്ടിട്ടില്ല .

എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ ഫഹദിനും മുകളിൽ ഈ തലമുറയിലെ മലയാളത്തിലെ ഏറ്റവും മികച്ച നടൻ ജയസൂര്യ തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത് . കഥാപാത്ര വൈവിധ്യവും , വെറുതെ ബിഹേവിങ് ചെയ്യുന്നതിനപ്പുറം കഥാപാത്രമായി മാറാനുള്ള കഴിവും , മെത്തേഡ് ആക്ടിങ് ആവശ്യമുള്ള കഥാപാത്രങ്ങൾ സ്വീകരിക്കാനുള്ള ധൈര്യവും അത് ചെയ്‌തു ഫലിപ്പിക്കാനുള്ള കഴിവും ഒക്കെ വച്ച് അഭിനയത്തിൽ ഈ തലമുറയിൽ മമ്മൂക്കയുടെ പിൻഗാമി എന്ന് വിളിക്കാൻ തോന്നിയിട്ടുള്ളത് ജയസൂര്യയെ ആണ് .

അസാമാന്യം എന്ന് തന്നെ വിളിക്കാവുന്ന എത്ര കഥാപാത്രങ്ങളാണ് പുള്ളി ചെയ്തിട്ടുള്ളത് .സുധി വാൽമീകവും , മേരികുട്ടിയും ,അപ്പോത്തിക്കരിയും , ക്യാപ്റ്റനും … അങ്ങനെ വളരെ യൂണിവേഴ്സൽ ആയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന എത്രയോ മികച്ച കഥാപാത്രങ്ങൾ. പക്ഷെ എന്തുകൊണ്ടോ കേരളത്തിന് പുറത്തുള്ളവർക്കിടയിൽ വളരെ അണ്ടർറേറ്റഡ് ആണ് ജയസൂര്യ . ഒരുപക്ഷെ മലയാളികൾ പുറത്തുള്ളവർക്ക് suggest ചെയ്യുന്ന സിനിമകളുടെ കൂട്ടത്തിൽ ജയസൂര്യ പടങ്ങൾ ഉൾപെടുത്താത്തതുകൊണ്ടായിരിക്കാം .

കേരളത്തിന് പുറത്ത് മലയാള സിനിമകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന കാലമാണ് ഇത് . നമ്മൾ കൊറിയനും സ്പാനിഷും തേടി പോകുമ്പോൾ…

Posted by CinePhile on Monday, 7 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here