മുഴുക്കുടിയനായ മുരളിയുടെ ഭാര്യ സുനിത എനിക്ക് ഏറെ പ്രിയപ്പെട്ടത്

ഞാന്‍ വളരെയധികം സ്‌നേഹവും അഭിനിവേശവും പ്രകടിപ്പിച്ച ഒരു കഥാപാത്രം
വെള്ളത്തിലെ ജയസൂര്യയുടെ ഉജ്ജ്വല പ്രകടനം തന്റെ കഥാപാത്രത്തെയും വലിയ രീതിയില്‍ സ്വാധീനിച്ചതായി ചിത്രത്തിലെ നായിക സംയുക്ത മേനോന്‍. ജയസൂര്യ അവതരിപ്പിക്കുന്ന മുഴുക്കുടിയനായ മുരളിയുടെ ഭാര്യ സുനിതയെന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.ഞാന്‍ വളരെയധികം സ്‌നേഹവും അഭിനിവേശവും പ്രകടിപ്പിച്ച ഒരു കഥാപാത്രം എന്ന് അടിക്കുറിപ്പോടെയാണ് സംയുക്ത ജയസൂര്യയുടെ കൂടെയുള്ള ചിത്രം പങ്കു വച്ചത്.

കോവിഡിനു ശേഷം ആദ്യമായി തിയറ്ററുകളില്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ വെള്ളം റിലീസില്‍ ഉത്കണ്ഠയുണ്ടെന്നും എന്നാല്‍, ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്താല്‍ മതിയെന്ന് നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും ്‌സംയുക്ത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here