
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സഹായത്തോടെ ബിജെപിക്ക് സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ലഭിച്ച യുഡിഎഫ് പിന്‍തുണയാണ് ബിജെപിയെ അധ്യക്ഷ സ്ഥാനത്തെത്തിച്ചത്. ബിജെപി സഹായോടെ യുഡിഎഫിനും ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലഭിച്ചു.
ചരിത്രത്തിലാധ്യമായാണ് കൊച്ചികോര്‍പ്പറേഷനിലെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്ത് ബിജെപിയെത്തുന്നത്. നികുതികാര്യ വികസന സ്ന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് യു ഡി എഫിന് ലഭിച്ചത്.
സഹായത്തോടെ ബിജെപിക്ക് ലഭിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ 5 കൗണ്‍സിലര്‍മാരുള്ള ബിജെപിക്ക് കഴിഞ്ഞ ദിവസം നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് പിന്‍തുണ നല്‍കിയത്. ഇതോടെ 9 അംഗങ്ങളുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ 4 അംഗങ്ങളുള്ള ബിജെപിക്ക്അധ്യക്ഷ സ്ഥാനവും കൈവരുകയായിരുന്നു.
നിലവില്‍ എട്ട് സ്ഥിരം സമിതി അധ്യക്ഷ്യസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 6 എണ്ണം എല്‍ഡിഎഫിനും ഒരൈണ്ണം യുഡിഎഫിനും ഒന്ന് ബിജെപ്പിക്കുമാണ്. ധനകാര്യം വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യം, നഗരാസൂത്രണ, വിദ്യഭ്യാസ കായിക കാര്യം എന്നി സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് എല്‍ഡിഎഫിന് ലഭിച്ചത്.
നികുതികാര്യ വികസന സ്ന്‍ഡിംഗ് കമ്മിറ്റി ബിജെപിക്കും യ പൊതുമരാമത്ത് സ്റ്റാാന്‍ഡിംഗ് കമ്മിറ്റി യുഡിഎഫും ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here