സ്ത്രീയെ അപമാനിച്ചുവെന്നാരോപണം; കാസര്‍ഗോഡ് മധ്യവയസ്‌ക്കന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

സ്ത്രീയെ അപമാനിച്ചുവെന്നാരോപിച്ച് കാസര്‍ഗോഡ് മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചെമ്മനാട് സ്വദേശി റഫീഖാണ് (49) മരിച്ചത്. മരണകാരണം മര്‍ദനമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സ്ത്രീയോടാണ് റഫീഖ് മോശമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്ത്രീകളോട് റഫീഖ് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ ഇതിനെ ചോദ്യം ചെയ്തു.

റഫീഖിന്റെ പെരുമാറ്റം അതിനുകടന്നതോടെ സ്ത്രീ ഇയാളെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ പിന്നാലെ പോയ നാട്ടുകാര്‍ ഇയാളെ പിടികൂടി ആശുപത്രിയിലേക്ക്  കൊണ്ടുവന്നു മര്‍ദ്ദിക്കുകയായിരുന്നു.

ഇതിനിടെ റഫീഖ് കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. അതേസമയം റഫീഖ് തനിക്കു നേരെ നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെ നടത്തിയെന്ന് സ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News