മോഹന്‍ലാലിനെ വിളിച്ച് ശല്യം ചെയ്ത മദ്യപാനി; ഇന്ന് ജീവിതം സിനിമയായി; ‘വെള്ള’ത്തിലെ വൈറലായ യഥാര്‍ത്ഥ മുരളിയും പോസ്റ്റും ഇപ്പാള്‍ സമുഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
383 ദിവസങ്ങള്‍ക്ക് ശേഷം ഒരു മലയാള സിനിമ തീയറ്ററുകളില്‍ റിലീസ് ആയതിന്റെ സന്തോഷത്തിലാവും സിനിമ പ്രേമികളെല്ലാം തന്നെ.
കാത്തിരുന്നത് പോലെ തന്നെ ഒരു കുടുംബ ചിത്രമാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘വെള്ളം’. ജയസൂര്യ എന്ന നടന്റെ മറ്റൊരു പകര്‍ന്നാട്ടം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു മുരളി കുന്നുംപുറം എന്നയാളുടെ യഥാര്‍ത്ഥ ജീവിതത്തെയാണ് ജയസൂര്യ സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മദ്യപാനത്തെക്കുറിച്ചുംമോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ചും തുടര്‍ന്നുണ്ടായ ചില സംഭവങ്ങളെക്കുറിച്ചും മുരളി കുന്നുംപുറം ഫേസ്ബുക്കില്‍ കുറിച്ച പഴയ ഒരു പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.
മോഹന്‍ലാലിന്റെ സിനിമകള്‍ റിലീസിന്റെ അന്നു തന്നെ കാണുമെന്നും ഇഷ്ടമായാല്‍ വീണ്ടും കാണുമെന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ മദ്യപിച്ച് ആ ദിവസം തീര്‍ക്കുമെന്നും മുരളി പോസ്റ്റില്‍ പറയുന്നു. സിനിമ കണ്ട് മോഹന്‍ലാലിനെ വിളിക്കുന്നത് തന്റെ ശീലമായിരുന്നുവെന്നും വിളിച്ച് വെറുപ്പിച്ചതിനെത്തുടര്‍ന്ന് മോഹന്‍ലാലിന് ഫോണ്‍നമ്പര്‍ മാറ്റേണ്ടി വന്നുവെന്നും മുരളി കുറിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.