
കേന്ദ്ര ഏജൻസികളെ പറ്റി അശോക് ഗെഹ്ലോട്ട് പറഞ്ഞത് കേരളത്തിലെ കോൺഗ്രസുകാർ കാത് കൂർപ്പിച്ച് കേൾക്കണമെന്ന് സിപിഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ഉമ്മൻ ചാണ്ടി മുൻപ് നയിച്ചപ്പോൾ കനത്ത തിരിച്ചടി നേരിട്ടുണ്ടെന്നും അതിനാൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിന് പുതുമയില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
ഇന്ന് കേരളത്തിൽ എത്തിയ രാജസ്ഥാൻ മുഖ്യമന്ത്രിഅശോക് ഗെഹ്ലോട്ട് മുതിർന്ന നേതാക്കളെ സാക്ഷി നിർത്തി കേന്ദ ഏജൻസികൾ സംസ്ഥാന സർക്കാരുള്ള അസ്ഥീരീകരിക്കുന്നുവെന്ന് തുറന്നടിച്ചിരുന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സി പി ഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ ഗെഹ് ലോട്ടിനെ പിന്തുണച്ചു. എന്നാൽ ഗെഹ് ലോട്ടിൻ്റെ അഭിപ്രായം അല്ല സംസ്ഥാനത്തെ കോൺഗ്രസ് നേത്യത്വത്തിന് എന്നും കുറ്റപ്പെടുത്തി
ഉമ്മൻ ചാണ്ടി നേതൃസ്ഥാനത്ത് തുടർന്നപ്പോൾ ആണ് യുഡിഎഫ് ന് കനത്ത തോൽവി ഉണ്ടായതെന്നും, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിന് പുതുമയില്ലെന്ന് വിജയരാഘവൻ വ്യക്തമാക്കി.
നേമം കേരളത്തിലെ ഗുജറാത്ത് ആണെന്ന കുമ്മനത്തിൻ്റെ പ്രസ്താവന ഓർമ്മിപ്പിക്കുന്നത് വംശഹത്യയുടെ ഗുജറാത്തിനെയാണ്. മരണം വരെ ഒരു വ്യക്തി എം പിയോ എം എൽ എ യോ ആവുക എന്ന നയം സിപിഐഎമ്മിന് ഇല്ലെന്നും,രണ്ട് ടേം എന്നതാണ് പൊതുനയം എന്നും എന്നാൽ ചില മണ്ഡലങ്ങളിൽ ഇളവ് ഉണ്ടാകുമെന്നും എ. വിജയരാഘവൻ വ്യക്തമാക്കി.
എൻ സി പി നേതൃത്വവുമായി മുഖ്യമന്ത്രി നല്ല നിലയിൽ ആശയ വിനിമയം നടത്തി വരികയാണ്. ജനുവരി 24 മുതൽ 31 വരെ എല്ലാ വീടുകളും സിപിഐഎമ്മിന് പ്രവർത്തകർ സന്ദർശിക്കും. എല്‍ഡിഎഫി ന്റെ യോഗം 27 ന് തിരുവനന്തപുരത്ത് ചേരുമെന്നും എ വിജയരാഘവൻ പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here