പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം നിര്‍ത്തി മമത ബാനര്‍ജിയുടെ പ്രതിഷേധം

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം നിര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരാക്രം ദിവസ് ആഘോഷങ്ങത്തിലായിരുന്നു ഇരുവരും വേദി പങ്കിട്ടത്.

സദസില്‍ നിന്നും ഉയര്‍ന്ന ജയ് ശ്രീരാം വിളിയില്‍ പ്രതിഷേധിച്ചായിരുന്നു മമത പ്രസംഗം പൂര്‍ത്തിയാക്കാതിരുനത്. ബി ജെ പി – തൃണമൂല്‍ പോര് രൂക്ഷമായി തുടരുന്നതിനെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും വേദി പങ്കിട്ടത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാംജന്മവാര്‍ഷികത്തോടനുബന്ധിച്ച് പരാക്രം ദിവസ് ആഘോഷങ്ങള്‍ക്കായാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്. എന്നാല്‍ ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചതോടെ മമത ബാനര്‍ജി പ്രതിഷേധിച്ചു.

മമത തന്റെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി. അതേ സമയം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നേതാജി അനുസ്മരണ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. നേതാജി ഭവന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ചടങ്ങിന്റെ തുടക്കത്തില്‍ നേതാജിക്ക് ആദര്‍മര്‍പ്പിച്ച് കലാവിരുന്നു നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News