കാണക്കാണെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കാണക്കാണെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തൻ്റെ ഫേസ്ബുക്ക് പേജിലടെയാണ് ടോവിനോ പോസ്റ്റർ പുറത്ത് വിട്ടത്.

ഡ്രീം ക്യാച്ചേർസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റേ സംവിധാനം നിർവഹിക്കുന്നത് മനു അശോകനാണ്.ടോവിനോയ്ക്കൊപ്പം ഐശ്വര്യലക്ഷ്മി ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ടി ആർ ആർ ഷംസുദ്ദീനാണ് ചിത്രത്തിൻറെ നിർമ്മാണം.

Here is the first look of Kaanekkaane Movie! 😊

#ManuAshokan #BobbySanjay #DreamkatcherOfficial #TRShamsudheen #TovinoThomas #SurajVenjaramoodu #AishwaryaLekshmi #ShrutiRamachandran

Posted by Tovino Thomas on Saturday, 23 January 2021

പ്രേം പ്രകാശ്,ശ്രുതി രാമചന്ദ്രൻ,സുരാജ് വഞ്ഞാറമ്മൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്. പ്രൊഡക്ഷൻ കൺട്രോളർ-ഷബീര്‍ മലവട്ടാഹ്, മേക്കപ്പ്‌- ജയൻ പൂങ്കുളം, ഡി ഒ പി ആൽബി, എഡിറ്റർ- അഭിലാഷ് ബാലചന്ദ്രൻ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here