പത്തനംതിട്ടയില്‍ ഈഴവ സ്ഥാനാര്‍ത്ഥിക്കായി എഐസിസിക്ക് പ്രത്യേക കത്തയച്ച് ഈഴവ കോണ്‍ഗ്രസ് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചയും ചൂട്പിടിക്കുകയാണ്. സീറ്റ് ലക്ഷ്യംവച്ച് നേതാക്കളും പ്രവര്‍ത്തകരും ഒരേപോലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈഴവ വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഈഴവ വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസിക്ക് കത്തയച്ചു.

ജില്ലയില്‍ എഐസിസി വിഭാഗത്തിന് ഒരു സീറ്റ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

സീറ്റ് നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ജില്ലയിലെ പാര്‍ട്ടി നേതൃപദവിയില്‍ നിന്നും ഈഴവ വിഭാഗത്തെ പാടെ തഴയുകയാണെന്നും കത്തില്‍ പറയുന്നു. ഡി.സി.സി യിലെ ഒരു മീറ്റിങ്ങ് പോലും അറിയിക്കാറില്ലെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് എഐസിസിക്ക് അയച്ച കത്തില്‍ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here