ഈ മണ്ണില്‍ കൃഷി ചെയ്യുന്ന തലമുറ ബാഹ്യശക്തികളാണോ, ഈ രാജ്യത്തെ ജനപ്രതിനിധികള്‍ ബാഹ്യ ശക്തികളാണോ; കര്‍ഷക സമരത്തെ കുറിച്ചുള്ള കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണത്തിനെതിരെ മഹുവ മൊയ്ത്ര

കര്‍ഷക സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായതും കര്‍ഷദ്രോഹവുമായി തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സാധാരണ കര്‍ഷകരെയും പ്രതിപക്ഷത്തെയുമൊക്ക് ബാഹ്യശക്തികള്‍ എന്ന് മുദ്രകുത്തിയുള്ള കേന്ദ്രത്തിന്‍റെ പ്രതിഷേധം രാജ്യത്ത് വിലപ്പോവില്ലെന്നാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്.

‘ഇന്ത്യന്‍ മണ്ണില്‍ കൃഷി ചെയ്യുന്ന തലമുറകള്‍ ”ബാഹ്യശക്തികളാണോ?” പാര്‍ലമെന്റിലെ പ്രതിപക്ഷം ”ബാഹ്യശക്തികള്‍” ആണോ? വിട്ടുപോയ പഴയ സഖ്യകക്ഷകള്‍ ”ബാഹ്യശക്തികള്‍” ആണോ
ഞങ്ങള് റിപ്പബ്ലിക് ടിവിയുടെ ടിപ്പിക്കല്‍ പ്രേക്ഷകരല്ല, മിസ്റ്റര്‍, കൃഷി മന്ത്രി! ഈ പരിപ്പ് ഇവിടെ വേവുമെന്ന് കരുതണ്ട,’ മഹുവ പറഞ്ഞു. കാര്‍ഷിക നിയമം എത്രയും വേഗം പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.

അതേസമയം കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ 11ാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെ ട്രാക്ടര്‍ മാര്‍ച്ചിനുള്ള മുന്നൊരുക്കങ്ങളുമായി സമരം കൂടുതല്‍ ശക്തമാക്കുകയാണ് കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍മാര്‍ച്ചിന്‍റെ റൂട്ട്മാപ്പ് കര്‍ഷക നേതാക്കള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News