അന്നം തരുന്നവരുടെ ആവലാതികൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് അശോക് ധാവളെ

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വിവിധ സംഘടനകൾ രാജ്ഭവനിലേക്ക് സംഘടിപ്പിച്ചിരിക്കുന്ന ലോങ്മാർച്ചിൽ പങ്കെടുന്നത്. നാസിക്കിൽ നിന്ന് ഇരുപതിനായിരത്തോളം കർഷകരാണ് വാഹന റാലിയായി ‌ മുംബൈയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

അഖിലേന്ത്യ കിസാൻസഭയുടെ ആഭിമുഖ്യത്തിലാണ് വാഹന ജാഥ മുംബൈയിലേക്ക് തിരിച്ചിട്ടുള്ളത്. കർഷകരുടെ അധ്വാനത്തിന്റെ ഫലമായാണ് നമുക്കെല്ലാം അന്നം തരുന്നവരുടെ ആവലാതികൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കിസാൻ സഭ ദേശീയ പ്രസിഡന്റ് നാസിക്കിൽ നിന്നാരംഭിച്ച വാഹന റാലിയിൽ പങ്കെടുത്ത് അശോക് ധാവളെ പറഞ്ഞു.

കേന്ദ്രസർക്കാർ പാസാക്കിയിട്ടുള്ള വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി തലസ്ഥാന നഗരിയിൽ കർഷകർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മുംബൈയിൽ രാജ്ഭവനിലേക്ക് ലോങ്മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.

നാസിക്കിൽ നിന്നും ആരംഭിച്ച ട്രാക്ടർ റാലി ഇന്ന് ഉച്ചയോടെ മുംബൈയിലെത്തും. ഭീവണ്ടിയിൽ വിവിധ സംഘടനകൾ റാലിക്ക് സ്വീകരണം നൽകും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ എന്നിവരും സമരത്തിൽ പങ്കാളികളാകും. ആസാദ് മൈതാനിൽനിന്നാണ് മാർച്ച് ആരംഭിക്കുന്നത്.

രാജ്ഭവനിലെത്തി ഗവർണർക്ക് നിവേദനം നൽകുമെന്ന് കിസാൻസഭ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി അജിത് നാവ്‌ലെ അറിയിച്ചു.

സംയുക്ത ശേത്കാരി കംഗാർ മോർച്ചയുടെ ബാനറിൽ സംഘടിപ്പിച്ചിരിക്കുന്ന ലോങ്മാർച്ചിന് നൂറോളം സംഘടനകൾ പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ളിക് ദിനത്തിൽ കർഷകർ ആസാദ്‌ മൈതാനത്ത് ദേശീയപതാക ഉയർത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here