പക്ഷിപ്പനി പടരുന്നു; ആശങ്കകൾ ഒഴിയാതെ മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ 16 ജില്ലകളിൽ പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്നും ഇത് വരെ മരിച്ച പക്ഷികളുടെ എണ്ണം 15,000-ത്തോളം വരുമെന്നും അധികൃതർ പറഞ്ഞു. ജനുവരി ആദ്യ വാരം മുതലുള്ള കണക്കുകളാണിത്.

ഏറ്റവുംകുടുതൽ പക്ഷികൾ ചത്തത് ജൽഗാവിലാണ്. ഇവിടെ 198 പക്ഷികളും യവത്മലിൽ 118 എണ്ണവും ബീഡിൽ 115 എണ്ണവും മരിച്ചു. ജൽന, നാന്ദഡ്, ഉസ്മാനാബാദ്, ഹിംഗോളി, അമരാവതി, നാഗ്പുർ, ഗോണ്ടിയ, പാൽഘർ, സത്താറ, നാസിക്, പുണെ, താനെ, റായ്ഗഡ്, എന്നീ ജില്ലകളിലും പക്ഷികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

15,000-ത്തോളം പക്ഷികൾ മരിച്ചതിൽ കൂടുതലും കോഴി തുടങ്ങിയ വളർത്തുപക്ഷികളാണ്. ഇവ കണ്ടെത്തിക്കഴിഞ്ഞാൽ അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ മുഴുവൻ കൊന്നൊടുക്കുകയാണ് ചെയ്തു വരുന്നത്.

സംസ്ഥാനത്താകെ 29 കേന്ദ്രങ്ങളിലാണ് കോഴികളേയും മറ്റും കൊന്നിരിക്കുന്നത്. ഇതുവരെ 39,764 പക്ഷികളേയും പന്ത്രണ്ട് താറാവുകളേയും കൊന്നു. മുപ്പത്തി അയ്യായിരത്തിലധികം മുട്ടകൾ 53,000 കിലോ പക്ഷിത്തീറ്റ എന്നിവയും നശിപ്പിച്ചു. കൊന്നൊടുക്കിയ കോഴികൾക്ക് ഒന്നിന് 20 രൂപ മുതൽ 90 രൂപ വരെയാണ് നഷ്ടപരിഹാരം നൽകി വരുന്നത്. മഹാമാരിയുടെ ഫലമായുണ്ടായ ദുരിതങ്ങളിൽ നിന്നും കര കയറാൻ പ്രയാസപ്പെടുമ്പോഴാണ് മറ്റൊരു പ്രതിസന്ധി ഈ മേഖലയെ വീണ്ടും തളർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News