കാട്ടാനയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ച സംഭവം ഹോം സ്റ്റേയ്ക്കെതിരെ നടപടി

വയനാട്ടില്‍ വിനോദയാത്രയ്ക്കെത്തിയ കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വയനാട് ജില്ലാ കലക്ടര്‍ അഥീന അബ്ദുള്ള പറഞ്ഞു.

നിയമ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും റിസോര്‍ട്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

വനമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് ഫെന്‍സിംഗ് ഉള്‍പ്പെടെ സുരക്ഷാ മുന്‍കരുതല്‍ നിര്‍ബന്ധമാണ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് വീ‍ഴ്ചപറ്റിയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തും.

കണ്ണൂരില്‍ നിന്നും വയനാട്ടില്‍ വിനോദ സഞ്ചാരത്തിനായി എത്തിയവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലേക്ക് കാട്ടാന എത്തുകയായിരുന്നു. രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് യുവതി കാട്ടാനയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News