കമലഹാസന്‍ ചോദിക്കുന്നു ; ‘ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു?’

മസനഗുഡിയില്‍ കാട്ടാനയ്‌ക്കെതിരെ മനുഷ്യന്‍ നടത്തിയ ക്രൂരതയെ വിമര്‍ശിച്ച് കമലഹാസന്‍. ട്വിറ്ററിലൂടെയാണ് കമലഹാസന്‍ പ്രതികരണം രേഖപ്പെടുത്തിയത്. ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു എന്നും കമലഹാസന്‍ ചോദിച്ചു.

‘വനങ്ങളെ കൊന്ന് രാജ്യങ്ങള്‍ നിര്‍മ്മിച്ചു. വന്യജീവികളുടെ വിധി മറന്നു. ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു? പിന്തിരിഞ്ഞു പോയ ആനയെ കത്തിക്കുന്നത് ദേശസ്‌നേഹമാണോ? മരണം ചുമന്ന് ആന അലയുകയായിരുന്നു. കാലം തലകുനിക്കുന്നു…..’

മുതുമല കടുവാ സങ്കേതത്തിലെ മസിനഗുഡിയിലാണ് കാട്ടാനയ്ക്ക് നേരെ ക്രൂര സംഭവം അരങ്ങേറിയത് . നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ തീകൊളുത്തിയെറിഞ്ഞ ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങിയാണ് പൊള്ളലേറ്റത്. 42 വയസ്സ് പ്രായമുള്ള കൊമ്പന്‍ തെപ്പക്കാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ചരിഞ്ഞത്.

ചെവിയില്‍ ടയര്‍ കുരുങ്ങിയ ആന ഛിന്നംവിളിച്ചുകൊണ്ട് കാട്ടിലേക്ക് പിന്തിരിഞ്ഞോടുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളിലുള്ളത്. പൊള്ളലേറ്റ മുറിപ്പാടുകളും വൃണങ്ങളുമായി ആന അവശനിലയില്‍ പിന്നീട് മസിനഗുഡി വനമേഖലകളില്‍ ചുറ്റിത്തിരിഞ്ഞു. ചെവിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലാണ് വനപാലകര്‍ക്ക് ആനയെ കിട്ടിയത്. പിന്നീട് ആനസങ്കേതത്തിലെത്തിച്ച് ചികിത്സനല്‍കിയെങ്കിലും ആനയെ രക്ഷിക്കാനായില്ല. ഇടതുചെവിയിലെ കൂടാതെ ആനയുടെ മുതുകിലും മുറിവുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News