കൂളിംഗ് ഗ്ലാസും മാസ്‌കും ധരിച്ച് മുടി പോണിടെയ്ല്‍ കെട്ടി വണ്ണിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ; വൈറല്‍ വീഡിയോ കാണാം

പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലെത്തിയ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സന്തോഷ് വിശ്വനാഥ് സംവിധാനം നിര്‍വ്വഹിക്കുന്ന ‘വണ്‍’ ചിത്രത്തിന്റെ ലോക്കേഷനിലായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി എത്തിയത്. ഇപ്പോള്‍ ലൊക്കേഷനില്‍ താരം എത്തിയ വീഡിയോ വയറലായിരിക്കുകയാണ്.

സ്വന്തം റേഞ്ച് റോവര്‍ വാഹനം സ്വയം ഡ്രൈവ് ചെയ്താണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് എത്തിയത്. കൂളിംഗ് ഗ്ലാസും മാസ്‌കും ധരിച്ച് മുടി പോണിടെയ്ല്‍ കെട്ടിയ മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. കൊവിഡ് കാലത്തെ താടിയും മുടിയും നീട്ടിയ ലുക്കില്‍ത്തന്നെയാണ് മമ്മൂട്ടി ‘വണ്ണി’ന്റെ ഇനി ബാക്കി ചിത്രീകരണത്തിനും എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News