ചാണ്ടിയുടെ രണ്ടാംഭാര്യ ആണോ താൻ എന്ന പ്രേക്ഷകരുടെ സംശയത്തിന്റെ കാരണം വെളിപ്പെടുത്തി രജനി ചാണ്ടി

മുത്തശ്ശികഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് രജനി ചാണ്ടി. വാർധക്യത്തിലും മോഡൽ ആയി വന്ന് അടുത്തിടെ രജനി ചാണ്ടി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോൾ ജെബി ജംഗ്ഷൻ വേദിയിലൂടെ രജനി ചാണ്ടിയുടെ വീണ്ടും പ്രേക്ഷകർക്കുമുന്നിലെത്തിയിരിക്കുകയാണ്. പരിപാടിക്കിടെ താൻ ഭർത്താവ് ചാണ്ടിയുടെ രണ്ടാംഭാര്യയാണോ എന്ന പലരുടെയും സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രജനി ചാണ്ടി.

18 വയസ്സിൽ ഏറെ നേരത്തെ തന്നെ രജനി ചാണ്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. താനും ഭർത്താവും തമ്മിൽ ഒൻപത് വയസ്സിന്റെ വ്യത്യാസമുണ്ടെന്നും രജനി പറയുന്നു. ‘അതുകൊണ്ട് തന്നെയും ചാണ്ടിച്ചന്റെ തല നരച്ചുകഴിഞ്ഞപ്പോൾ ആളുകൾക്കൊരു സംശയം രണ്ടാംഭാര്യയാണോ എന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു എന്റെ തല നരയ്ക്കുമ്പോൾ ഞാൻ ഡൈ ചെയ്യില്ല എന്ന്. ‘ രജനി ചാണ്ടി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News