തമി‍ഴ്നാടിന്‍റെ ഭാവി തീരുമാനിക്കാന്‍ നാഗ്പൂരിനാവില്ല; കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി)‌ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ തമിഴ്‌നാട്‌ സർക്കാരിനെ നിയന്ത്രിക്കുകയാണെന്ന് കോൺഗ്രസ്‌ നേതാവ്‌‌ രാഹുൽ ഗാന്ധി എംപി.

വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുന്ന എഐഎഡിഎംകെ സര്‍ക്കാരിനെ നിയന്ത്രിക്കും പോലെ തമിഴ് ജനതയേയും നിയന്ത്രിക്കാമെന്ന അബദ്ധചിന്തയാണ് മോഡിക്ക്. ‌

തമിഴ്‌നാടിന്റെ ഭാവി നിർണയിക്കാൻ നാഗ്‌പുരിനാവില്ലെന്നും കോയമ്പത്തൂരിലെ കോണ്‍​ഗ്രസ് റാലിയിൽ രാഹുൽ പറഞ്ഞു.

തമിഴ്‌ സംസ്കാരം, ഭാഷ, ചരിത്രം എന്നിവ അടിച്ചമർത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. രാജ്യത്ത്‌ ഒരു ഭാഷ, സംസ്കാരം, ആശയം മാത്രമാണ്‌ ഉണ്ടാകേണ്ടതെന്നും ഇന്ത്യയാകെ തന്നെമാത്രം ആരാധിക്കണമെന്നും മോഡി ആഗ്രഹിക്കുന്നു. തമിഴ്‌ ജനതയുടെ വികാരം മോഡിക്ക്‌ മനസ്സിലാകില്ല‐ രാഹുൽ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here