കര്‍ഷക പ്രക്ഷോഭത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെയും പിന്‍തുണ; 26 ലെ സമാന്തര ട്രാക്ടര്‍ പരേഡില്‍ അണിനിരക്കും: എസ്എഫ്ഐ

റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ പരേഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടക്കുന്ന ട്രാക്ടര്‍ മാര്‍ച്ചില്‍ പിന്‍തുണയുമായി വിദ്യാര്‍ത്ഥികള്‍ അണിനിരക്കുമെന്ന് എസ്എഫ്ഐ. രണ്ട് മാസക്കാലമായി രാജ്യതലസ്ഥാനത്ത് കൊടും തണുപ്പിലും ന്യായയമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലക്ഷക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന സമരത്തെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എസ്എഫ്ഐ.

തുടരെ തുടരെ പ്രഹസനപരമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനോ, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്തെ വലിയ കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള്‍ക്ക്, കര്‍ഷക താല്പര്യങ്ങളും, കര്‍ഷകരുടെ അവകാശങ്ങളും അടിയറവ് വെക്കുന്ന നിയമത്തിനെതിരെയാണ് മഹാ സമരം നടക്കുന്നത്.

കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും – എസ്എഫ്ഐ

തിരുവനന്തപുരം – ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കാർഷക ദ്രോഹ…

Posted by SFI Kerala on Saturday, 23 January 2021

ഇന്ത്യയുടെ തലസ്ഥാന നഗരി കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തില്‍ നേരിട്ട് അണിനിരക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ കേരളത്തില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകരുടെ സമാന്തര റാലിയില്‍ പങ്കാളികളാകും. മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ്, പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here