
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഒരാഴ്ച്ച കാലം നീണ്ട് നില്‍ക്കുന്ന ഗ്യഹ സന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും , സമീപകാല വിവാദങ്ങള്‍ക്ക് വീടുകളിലെത്തി നേരിട്ട് മറുപടി നല്‍കുന്നതിനുമാണ് വിപുലമായ ഗ്യഹ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ 31 ആം തീയതി വരെ സംസ്ഥാനവ്യാപകമായി ഗൃഹസന്ദര്‍ശന പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കേന്ദ്രഏജന്‍സികള്‍ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ പ്രതിയോഗികള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഇന്ന് മുതല്‍ ആരംഭിക്കുന്ന ഗ്യഹ സന്ദര്‍ശന ത്തോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികളിലേക്ക് സിപിഎം കടന്ന് കഴിഞ്ഞു. തുടര്‍ ഭരണം ഉറപ്പാക്കാനുള്ള പ്രചരണം ആരംഭിക്കുന്നുവെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്തെമ്പാടും ഉള്ള സി പി ഐ എം ഘടകങ്ങള്‍ ബൂത്ത് പാര്‍ടി കമ്മറ്റികള്‍ ആയി രൂപാന്തപ്പെട്ട് കഴിഞ്ഞു. ഒരോ ബൂത്തിനും ഒരു മുതിര്‍ന്ന നേതാവിന് ചുമതലയുണ്ടാവും.
ബൂത്ത് മുതല്‍ മണ്ഡലം പാര്‍ട്ടി കമ്മറ്റികള്‍ വരെ രൂപീകരിച്ച് കഴിഞ്ഞു. ഒരാഴ്ച്ചയിലേറെ നീണ്ട് നില്‍ക്കുന്ന വിപുലമായ ഗൃഹസന്ദര്‍ശനത്തിന് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം പ്രചരണ ജാഥകള്‍ ആരംഭിക്കാനാണ് സിപിഐഎം ഒരുങ്ങുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here