
പാര്‍വതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ത്തമാനം. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് പാര്‍വതി വേഷമിടുന്നത്.
സമകാലിക ഇന്ത്യന്‍ സമൂഹത്തില്‍ നേരിടേണ്ടിവരുന്ന രാഷ്ട്രീയ- സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അതേസമയം നേരത്തെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ‘വര്‍ത്തമാന’ത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.
ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളെ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഒരു കൊമേഴ്ഷ്യല്‍ ഫിലിമിന്റെ എല്ലാ ചേരുവകളും അടങ്ങിയതാണ് വര്‍ത്തമാനം എന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പറയുന്നു. കുടുംബ പ്രേക്ഷകര്‍ക്കും എല്ലാ ചലച്ചിത്ര ആസ്വാദകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് വര്‍ത്തമാനം. ഒരു പാന്‍ ഇന്ത്യ മൂവി എന്നു വേണമെങ്കില്‍ വര്‍ത്തമാനത്തെ വിശേഷിപ്പിക്കാമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡെല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ട്? ഷെഡ്യൂളിലാണ് വര്‍ത്തമാനം ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏറെ സാമൂഹ്യ പ്രസക്തിയുള്ള ‘പാഠം ഒന്ന് ഒരു വിലാപം’, ‘ദൈവനാമത്തില്‍’, ‘വിലാപങ്ങള്‍ക്കപ്പുറം’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് വര്‍ത്തമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here