എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കഥയുടെ കുലപതി ടി പദ്മനാഭന്‍

എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കഥയുടെ കുലപതി ടി പദ്മനാഭന്‍. ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പി ജയരാജന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ സി പി ഐ എം നേതാക്കളോടാണ് ഭരണം മികച്ചതാണെന്ന് ടി പദ്മനാഭന്‍ അഭിപ്രായപ്പെട്ടത്.

വടക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളിലും ഗൃഹ സന്ദര്‍ശന പരിപാടിയില്‍ സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

കഥയുടെ കുലപതി ടി പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടില്‍ രാവിലെ 10.30 ഓട് കൂടിയാണ് സി പി ഐ എം നേതാക്കള്‍ എത്തിയത്.

സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ എം പ്രകാശന്‍ മാസ്റ്റര്‍, എന്‍ സുകന്യ, എന്നിവരാണ് കഥാകാരനെ സന്ദര്‍ശിച്ചത്.

പിണറായി സര്‍ക്കാറിന്റേത് മികച്ച ഭരണമാണെന്ന് അഭിപ്രായപ്പെട്ട ടി പത്മനാഭന്‍ ചില നിര്‍ദ്ദേശങ്ങളും സി പി ഐ എം നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു

ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയുമാണ് ഗൃഹ സന്ദര്‍ശന പരിപാടിയുടെ ലക്ഷ്യമെന്ന് പി ജയരാജന്‍ പറഞ്ഞു

കോഴിക്കോട് ജില്ലയില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍,പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍,കാസറഗോഡ് കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍, മലപ്പുറത്ത് ജില്ലാ സെക്രട്ടറി കെ മോഹന്‍ദാസ്, വയനാട് സംസ്ഥാന കമ്മറ്റി അംഗം സി കെ ശദീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗൃഹ സന്ദര്‍ശന പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News