ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി

ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക്  കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. പത്തനംതിട്ട ജില്ലയിലെ ഈഴവ വിഭാഗത്തിൽപെട്ട  നേതാക്കളാണ്  കത്ത് കൈമാറിയത്. സീറ്റ് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും കത്തിൽ മുന്നറിയിപ്പ്.
പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിൻ്റെ പ്രധാന ചുമതലകളിൽ നിന്നും സ്ഥാനാർത്ഥി നിർണയത്തിൽ നിന്നും തഴയപ്പെടുന്നു എന്നു സൂചിപ്പിച്ചാണ് DCC ജന.സെക്രട്ടറി വി.ആർ. സോജി ഉൾപ്പെടെയുള്ള നേതാക്കൾ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് കത്ത് അയച്ചത്.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈഴവ വിഭാഗത്തിന് ജില്ലയിൽ ഒരു സീറ്റ് നൽകണമെന്നും ഇല്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ദേശീയ നേതാക്കളായ സോണിയാ ഗാന്ധി,ഏ.കെ. ആൻ്റണി, കെ.സി.വേണുഗോപാൽ’, എ ഐ സി സി ജന. സെക്രട്ടറി താരിഖ് അൻവർ എന്നിവർക്ക് നൽകിയ കത്തിൽ പറയുന്നു.
കൂടാതെ ഈഴവ സമുദായത്തിൽ നിന്ന് ഒരാളെ പോലും ഡിസിസി പ്രസിഡൻ്റ് പദവിയിലേക്ക് കൊണ്ടുവന്നിട്ടില്ല. ഈഴവ സമുദായത്തിൽ നിന്നുള്ള കോൺഗ്രസ്നേതാക്കൾ മത്സരിച്ചപ്പോഴെല്ലാം വിജയിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്.
ഈഴവ വോട്ടർമാർ 65 % ഉള്ള കോന്നിയിൽ കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നായർ സ്ഥാനാർത്ഥിയെ കോൺഗ്രസ് മത്സരിച്ചപ്പോൾ പരാജയപ്പെട്ട കാര്യവും  നേതാക്കൾ കൈമാറിയ കത്തിൽ സൂചിപ്പിക്കുന്നു.
എന്നാൽ താൻ അറിയാതെയാണ് കത്തിൽ പേരു വന്നിരിക്കുന്നതെന്നാണ് കെ.പി സി സി ഒ.ബി.സി വിഭാഗം ചെയർമാൻ്റെ വാദം.  ഈഴവ സമുദായത്തിന് പ്രാതിനിധ്യം കുറവാണെന്നത് വസ്തുതയാണെന്നും ഡിസിസിയിലെ ഒരു മീറ്റിങ് പോലും അറിയിക്കാറില്ലെന്നും കെ.പി സി.സി ഒ ബി സി വിഭാഗം ചെയർമാൻ തുറന്ന് സമ്മതിക്കുന്നു.
നേതൃത്വത്തിൻ്റെ അവഗണന ഇനിയും തുടർന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥിതി ദയനീയമാകുമെന്നുo മുന്നറിയിപ്പ് നൽകിയാണ്‌ കത്തിലെ ഉള്ളടക്കം അവസാനിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News