ആന ചവിട്ടുമ്പോളൊ കുത്തുമ്പോഴോ ഉണ്ടാകുന്ന മുറിവുകളല്ലായിരുന്നു അത്; യുവതിയുടെ മരണത്തില്‍ ഡോക്ടറുടെ പ്രതികരണം

വയനാട് റിസോര്‍ട്ടില്‍ ആനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പരിശോധിച്ച ഡോക്ടറുടെ പ്രതികരണം പുറത്ത്. ഷഹാനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു

സാധാരണയായി ആന ചവിട്ടുമ്പോളൊ കുത്തുമ്പോഴോ ഉണ്ടാകുന്ന മുറിവുകള്‍ അല്ല ശരീരത്തുണ്ടായിരുന്നത്. ആന കുടഞ്ഞെറിഞ്ഞതുകൊണ്ട് ഒരു പക്ഷേ ഇത്തരത്തില്‍ മുറിവുകള്‍ ഉണ്ടാകാമെന്നും ഡോക്ടര്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്നും ഷഹാനയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അഖിലേഷ് വ്യക്തമാക്കി.

അതേസമയം വയനാട് മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടി. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് പൂട്ടിയത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടിയത്.

വയനാട് കളക്ടര്‍ അദീല അബ്ദുള്ള നേരിട്ടെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തി. സംഭവത്തെത്തുടര്‍ന്ന് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെല്ലാം പൂട്ടുമെന്നും കളക്ടര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണ് മേപ്പാടിയിലെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel