മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് ശരണ്യ.കണ്ണൂര്‍ പഴയങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയും ശരണ്യയായിരുന്നു. ചലച്ചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതിനിടയിലാണ് രോഗം പിടികൂടുന്നത്. 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്.
ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകിക്കുകയായിരുന്നു.ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു നടി ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. എട്ട് ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളേയുമെല്ലാം മനശക്തികൊണ്ട് അതിജീവിച്ച അനുഭവമാണ് ശരണ്യ ഇപ്പോള്‍ പങ്കുവെക്കുന്നത്.
എട്ട് വര്‍ഷത്തിനിടയില്‍ എട്ട് ശസ്ത്രക്രിയയും മരുന്നു ഫിസിയോ തെറാപ്പിയുമായുള്ള ദീര്‍ഘകാലത്ത ആശുപത്രി വാസത്തിനും ശേഷമാണ് ശരണ്യ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നത്.ഈ അടുത്ത കാലത്താണ് താരത്തിന്റെ വീടിന്റെ പാല്കാച്ച് ചടങ്ങ് നടന്നത്.അതിന് ഒരുപാട് നല്ല മനുഷ്യരുടെ സഹായം ഉണ്ടായിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം പുതിയ യുട്യൂബ് ചാനല്‍ തുടങ്ങിയ വിവരമാണ്.സിറ്റി ലൈറ്റ്‌സ് ശരണ്യസ് വ്‌ലോഗ് എന്നാണ് ചാനലിന്റെ പേര്. തന്റെ ജീവിതാനുഭവങ്ങളും പാചകവുമാണ് വീഡിയോയിലൂടെ കാണിക്കുന്നത്. പ്രിയ സുഹൃത്തുക്കള്‍ കനിഞ്ഞാല്‍ ഈ താരത്തിന് ആരുടെയും സഹായമില്ലാതെ ജീവിക്കാം.കാഴ്ചക്കാരും സബ്‌സ്‌ക്രൈബേഴ്‌സും വളരെ കുറവാണെന്നും കനിയണം കനിഞ്ഞേ പറ്റൂവെന്ന് താരം വിഡിയോയുടെ തുടക്കത്തില്‍ അഭ്യര്‍ഥിക്കുന്നു. അമ്മയുടെ സഹായത്തോടെയാണ് ശരണ്യ വിഡിയോ തയാറാക്കുന്നത്.
Get real time update about this post categories directly on your device, subscribe now.