സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌; പരാതി വ്യക്തിപരമാണെന്ന് ഇര

സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌.  പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

ഈ പരാതി വ്യക്തിപരമാണെന്നും ഇത് രാഷ്ട്രീയപ്പേരിതമല്ലെന്നും ഇരയായ പരാതിക്കാരി പറയുന്നു. തനിക്ക് നീതി വേണമെന്നും ഇതില്‍ രാഷ്ട്രീയമല്ലെന്നും പരാതിക്കാരി പറഞ്ഞു.

ആറ് കേസുകളാണ് സിബിഐക്ക് വിട്ടത്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ആറ് കേസുകളാണ് സിബിഐക്ക് വിടാന്‍ തീരുമാനമായിരിക്കുന്നത്.

പോലീസ് ഈ കേസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നും അതിനാലാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.

മരിക്കുന്നതിന് മുമ്പ് തനിക്ക് നീതി ലഭിക്കണെന്നും ഈ സര്‍ക്കാരില്‍ തനിക്ക് പ്രതീക്ഷയുള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.

ഉമ്മൻ ചാണ്ടി , കെപി അനിൽകുമാർ , കെസി വേണുഗോപാൽ, അടൂർ പ്രകാശ് ,ഹൈബിഈഡൻ, എപി അബ്ദുല്ല കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News