പാലിശേരിയില്‍ സൗജന്യ ആരോഗ്യ പരിശോധന ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി

അവിണിശേരി വൃദ്ധജനക്ഷേമസംരക്ഷണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിശേരിയില്‍ സൗജന്യ ആരോഗ്യ പരിശോധന ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി .

ക്ലിനിക്കിന്റെ പ്രവര്‍ത്തനം ഗീത ഗോപി എം എല്‍ എ ഉദ്ഘാടനം ചെയ്തു . മെഡിക്കല്‍ പരിശോധന ഉപകരണങ്ങള്‍ വി എസ് മന്‍സൂര്‍ അലി (തൃശൂര്‍ സര്‍ജിക്കല്‍സ് )ഡോ വി പി ബിന്ദുവിന് കൈമാറി .

ആരോഗ്യ സര്‍വകലാശാല അക്കാദമിക് ഡീന്‍ ഡോ വി വി ഉണ്ണികൃഷ്ണന്‍ ,ഡോ കെ എസ് തിലകന്‍ ,പി ആര്‍ സുധാകരന്‍ ,പഞ്ചായത്ത് അംഗങ്ങളായ വി ഐ ജോണ്‍സന്‍ ,ഇന്ദിര ജയകുമാര്‍ ആശംസ നല്‍കി പ്രസംഗിച്ചു .

സൊസൈറ്റി പ്രസിഡന്റ് അഡ്വ കെ എസ് വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു . കെ ശശിധരന്‍ സ്വാഗതവും പി എം ഭരതന്‍ നന്ദിയും പറഞ്ഞു .

സ്ത്രീകള്‍ കുട്ടികള്‍ വയോജനങ്ങള്‍ എന്നിവര്‍ക്കായി ഞായറാഴ്ചകളില്‍ രാവിലെ 10മുതല്‍ 12വരെ ഡോ വി പി ബിന്ദു ക്ലിനിക്കില്‍ പരിശോധനക്കുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News