സീരിയല്‍ മേഘലയിലൂടെ പ്രേക്ഷ ഹൃദയം കവര്‍ന്ന താരം പ്രബിന്‍ വിവാഹിതനായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കോളേജ് ലക്ച്ചറായ സ്വാതിയാണ് പ്രബിന്റെ വധു. വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് നേരെത്തെ തന്നെ സേഷ്യല്‍ മീഡിയ വഴി പ്രബിന്‍ അറിയിച്ചിരുന്നു. ഭാവി വധുവിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ‘എന്റെ ജീവിതത്തില്ലേ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി. കാരണം നിങ്ങള്‍ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്‌നേഹവും പ്രോത്സാഹനവും എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തില്ലേ സന്തോഷങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും കാരണക്കാരായവരില്‍ ഒരു വലിയ പങ്ക് നിങ്ങളുടേതാണ് എന്നും പ്രബിന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു’.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂയിലും തന്റെ വിവാഹത്തെക്കുറിച്ച് പ്രബിന്‍ സൂചിപ്പിച്ചിരുന്നു. കോളേജ് ലക്ച്ചറായ സ്വാതിയെയാണ് തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതെന്നും സ്വാതിയെ നേരത്തെ പരിചയം ഉണ്ടെന്നും, എന്നാല്‍ പരസ്പരം വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് ഈ അടുത്തക്കാലത്താണ് എന്നും അന്ന് പ്രബിന്‍ പറഞ്ഞിരുന്നു.
Get real time update about this post categories directly on your device, subscribe now.