കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും: എസ്എഫ്ഐ

തിരുവനന്തപുരം: ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കാർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കർഷകർ നടത്തുന്ന സമാന്തര പരേഡിൽ എസ്എഫ്ഐ പ്രവർത്തകരും അണിനിരക്കും.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒന്നര മാസക്കാലമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തിന് നേരെ കണ്ണടയ്ക്കുകയാണ് കേന്ദ്ര സർക്കാർ. തുടരെ തുടരെ പ്രഹസനപരമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനോ, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.

രാജ്യത്തെ വലിയ കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്ക്, കർഷക താല്പര്യങ്ങളും, കർഷകരുടെ അവകാശങ്ങളും അടിയറവ് വെക്കുന്ന നിയമത്തിനെതിരെയാണ് മഹാ സമരം നടക്കുന്നത്.

ഇന്ത്യയുടെ തലസ്ഥാന നഗരി കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്ത് നടക്കുന്ന കർഷക സമരത്തിൽ നേരിട്ട് അണിനിരക്കാൻ കഴിയാത്ത വിദ്യാർഥികൾ കേരളത്തിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കർഷകരുടെ സമാന്തര റാലിയിൽ പങ്കാളികളാകും.

മുഴുവൻ എസ്എഫ്ഐ പ്രവർത്തകരും ഇതിൽ പങ്കാളികളായി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, പ്രസിഡൻറ് വി.എ വിനീഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News