സോളാര്‍ കേസിലെ സിബിഐ അന്വേഷണം ജനാധിപത്യ രാജ്യത്തെ സ്വാഭാവിക നടപടി മാത്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതരാം യെച്ചൂരി.
പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇരട്ടതാപ്പെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
നേരത്തെ സംസ്ഥാനത്തു നടന്ന സിബിഐ അന്വേഷണങ്ങളില്‍ എന്തായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാടെന്നും അന്ന് സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തവരാണ് പ്രതിപക്ഷമെന്നും യെച്ചൂരി ദില്ലിയില്‍ പ്രതികരിച്ചു.
സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടിരുന്നു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഈ പരാതി വ്യക്തിപരമാണെന്നും ഇത് രാഷ്ട്രീയപ്പേരിതമല്ലെന്നും ഇരയായ പരാതിക്കാരി പറയുന്നു. തനിക്ക് നീതി വേണമെന്നും ഇതില്‍ രാഷ്ട്രീയമല്ലെന്നും പരാതിക്കാരി പറഞ്ഞു.
ആറ് കേസുകളാണ് സിബിഐക്ക് വിട്ടത്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ആറ് കേസുകളാണ് സിബിഐക്ക് വിടാന്‍ തീരുമാനമായിരിക്കുന്നത്. പോലീസ് ഈ കേസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നും അതിനാലാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.
മരിക്കുന്നതിന് മുമ്പ് തനിക്ക് നീതി ലഭിക്കണെന്നും ഈ സര്‍ക്കാരില്‍ തനിക്ക് പ്രതീക്ഷയുള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു. ഉമ്മൻ ചാണ്ടി , കെപി അനിൽകുമാർ , കെസി വേണുഗോപാൽ, അടൂർ പ്രകാശ് ,ഹൈബിഈഡൻ, എപി അബ്ദുല്ല കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.
Get real time update about this post categories directly on your device, subscribe now.