ലിച്ചിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍; കണ്ടുനോക്കു

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ ഇഷ്ട നായികയാണ് അന്ന രേഷ്മ രാജന്‍. പുതുമുഖങ്ങളെ അണിനിരത്തിയാണ് ലിജോ അങ്കമാലി ഡയറീസ് ഒരുക്കിയത്. തീയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്നു ചിത്രം.ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം അവതരിപ്പിച്ച രേഷ്മയെ ഇപ്പോഴും മലയാളികള്‍ സ്‌നേഹത്തോടെ ലിച്ചി എന്നാണ് വിളിക്കുന്നത്.

എറണാകുളം സ്വദേശിയായ രേഷ്മ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നതിന് മുന്‍പ് കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. ആ സമയത്താണ് അങ്കമാലി ഡയറീസില്‍ അവസരം ലഭിക്കുന്നത്. പിന്നീട് മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം പ്രേക്ഷകരുടെ ഇഷ്ട്ട നടിയായി മാറി. ഈ അടുത്ത് നമ്മളെ വിട്ടപോയ സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് രേഷ്മ അവസാനമായി അഭിനയിച്ച ചിത്രം.

സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമാണ് താരം ചെയ്തത്. പിന്നീട് നടന വിസ്മയം നമ്മിടെ ലാലേട്ടന്‍ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ നായികയായി എത്തിയ താരം മലയാള സിനിമയില്‍ സജീവമായി. സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ആക്ടിവ് ആയ താരം തന്റെ വിശേഷങ്ങള്‍ എല്ലാം.തന്നെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. കിടിലന്‍ ഫോട്ടോ ഷൂട്ടുകളുമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News