കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ഉപാധികളോടെ അനുമതി

കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയത് ഉപാദികളോടെയെന്ന് ദില്ലി പൊലീസ്. തിക്രി അതിര്‍ത്തിയില്‍ നിന്ന് 60 മുതല്‍ 65 കിലോമീറ്റര്‍ വരെയാണ് അനുമതി.

സിംഗു അതിര്‍ത്തിയില്‍ നിന്ന് 60 മുതല്‍ 65 കിലോമീറ്റര്‍ വരെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ നിന്ന് 46 കിലോമീറ്റര്‍ വരെ റാലി നടത്താമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ (ഇന്റലിജന്‍സ്) ദിപേന്ദ്ര പഥക്.

ട്രാക്ടറുകളുടെ എണ്ണം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും രാജ്പാത്തിലെ പരേഡിന് ശേഷമേ ട്രാക്ടര്‍ റാലി അനുവദിക്കു എന്നും അദ്ദേഹം പറഞ്ഞു.

റാലി വൈകീട്ട് അവസാനിപ്പിക്കണമെന്നും രാത്രി അനുവദിക്കില്ലെന്നും പെട്രോള്‍ പമ്പ് അടച്ചുപൂട്ടുമെന്നത് വ്യാജ പ്രചരണമാണെന്നും ദിപേന്ദ്ര പഥക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News