എന്തിനാണ് മാന്‍മെയ്ഡെന്ന് പറയുന്നത്, വുമണ്‍മെയ്ഡ് എന്നോ പീപ്പിള്‍ മെയ്ഡ് എന്നോ പറഞ്ഞുകൂടെ? വൈറലായി കൊച്ചുമിടുക്കിയുടെ ചോദ്യം

ഒരു കൊച്ചു മിടുക്കിയുടെ സംശയങ്ങളും ചോദ്യങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ സ്റ്റഡീസ് പുസ്തകം പഠിക്കുന്നതിനിടയിലാണ് തെരേസ എന്ന പെണ്‍കുട്ടി അമ്മയോട് സംശയങ്ങള്‍ ചോദിക്കുന്നത്.

‘എന്തിനാണ് മാന്‍മെയ്ഡ് എന്നു പറയുന്നത്? എന്താണ് വുമണ്‍ മെയ്ഡ് എന്ന് പറയാത്തത്? അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞു കൂടേ…?’ – ഇങ്ങനെയാണ് അവളുടെ സംശയം.

പാഠപുസ്തകത്തിലെ ‘ഓള്‍ മെന്‍ ക്രിയേറ്റഡ് ഈക്വല്‍’ എന്ന വാക്യത്തെയാണ് ചോദ്യംചെയ്യുന്നത്. എന്തുകൊണ്ട് ഓള്‍ വിമന്‍ ക്രിയേറ്റഡ് ഈക്വല്‍ എന്ന് ഉപയോഗിക്കുന്നില്ല എന്നാണ് അവള്‍ ചോദിക്കുന്നത്.

എട്ടോ ഒമ്പതോ വയസ്സ് പ്രായം തോന്നുന്ന ഈ കൊച്ചു പെണ്‍കുട്ടിയാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.നല്ലൊരു ചോദ്യമാണെന്ന് അമ്മ സോണിയ ജോണ്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

നടി റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘നീ ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ’ എന്ന ക്യാപ്ഷനോടെയാണ് റിമ വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News