മരണകാരണം ഹൃദയാഘാതം; നാട്ടുകാരുടെ മര്‍ദ്ദനത്തിന് പിന്നാലെ മരിച്ച മധ്യവയസ്കന്‍റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

കാസർകോട് നാട്ടുകാരുടെ മര്‍ദ്ദനത്തിന് പിന്നാലെ മരിച്ച മധ്യവയസ്കന്‍റെ മരണം ഹൃദയാഘാതമാണ് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.

മര്‍ദനമേറ്റതിന്റെ കാര്യമായ പരിക്കുകളൊന്നും ശരീരത്തിലില്ലെന്നും ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേളി സ്വദേശിയായ 48 കാരന്‍ റഫീഖ് ആണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് വച്ചായിരുന്നു മര്‍ദ്ദനം. സ്ത്രീയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

റഫീക്കിനെ ഉച്ചക്ക് 1.45 ഓടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റഫീക്കിന്റെ ബന്ധുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം റഫീഖ് ശല്യം ചെയ്‌തെന്ന് യുവതിയും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News