സമരവേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവിനെ ഓടിച്ചു വിട്ട് കർഷകർ. ലുധിയാനയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായയ് രവനീത് സിങ് ബിട്ടുവിനെയാണ് സിംഘുവിൽ കർഷകർ ഓടിച്ചുവിട്ടത്.
ബിട്ടുവിന്റെ കാറും തകർത്തു. ഇതോടെ ബിജെപി ഉയർത്തുന്ന ഖാലിസ്ഥൻ വാദമാണ് കോണ്ഗ്രസ് എംപിയും ഉയർത്തുന്നത്. ഇത്തരം നിലപാടുകൾ കൊണ്ടുകൂടിയാണ് കോണ്ഗ്രസ് നേതാക്കളെ കർഷകർ അടുപ്പിക്കാത്തതും. എന്നാൽ സമരവേദികളിൽ കര്ഷകർക്കിടയിൽ സജീവ സാന്നിധ്യമാണ് ഇടത് നേതാക്കളും കെകെ രാഗേഷ് എംപിയുമൊക്കെ.
രാഷ്ട്രീയ നേതാക്കളെ പ്രത്യേകിച്ചു കൊണ്ഗ്രസുകാരെ സമരവേദിയിലേക്ക് അടുപ്പിക്കേണ്ടെന്ന നിൽപാടിന്റെ ഭാഗമായാണ് കോണ്ഗ്രസ് നേതാവും എംപിയുമായ രവനീത് സിങ് ബിട്ടുവിനെ കർഷകർ ഓടിച്ചിവിട്ടത്. ബലം പ്രയോഗിച്ചാണ് കർഷകർ ബിട്ടുവിനെ മടക്കി അയച്ചത്. കാറും കർഷകർ തകർത്തു.
ഇതോടെ ഖാലിസ്ഥൻകാർ സമരത്തിലുണ്ടെന്ന ബിജെപി വാദമാണ് ബിട്ടു ഏറ്റുപിടിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് കോണ്ഗ്രസ്കാരെ കർഷകർ അടുപ്പിക്കാൻ കൂട്ടക്കാത്തത്. എന്നാൽ ഇടത് നേതാക്കളെ പ്രത്യേകിച്ചു കെകെ രാഗേഷ് എംപി ഉൾപ്പെടെയുള്ളവരെ എന്നും നമുക്ക് സമരക്കാർക്കൊപ്പം കാണാനും കഴിയും.
കർഷകർ അടുപ്പിക്കാത്തതോടെ സമരവേദിയിൽ നിന്നും മാറി ദില്ലിയിലെ ജന്തർ മന്ദരിൽ കോണ്ഗ്രസിലെ നാലോ അഞ്ചോ പേര് ചേർന്നുണ്ടാക്കിയ ഒരു സമരപന്തൽ ഉണ്ട്. ഇതിപ്പോൾ കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾക്ക് ദില്ലിയിലെത്തുമ്പോൾ കർഷക സമരത്തിൽ പങ്കെടുത്തുവെന്ന് കാണിക്കാനുള്ള വേദിയായി മാറിക്കഴിഞ്ഞു.
ചെന്നിത്തല, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാന്, കൊടിക്കുന്നിൽ സുരേഷ്. ഇങ്ങനെ കോണ്ഗ്രസ് എംപിമാർക്ക് കർഷക സമരത്തിൽ പങ്കെടുക്കാനുള്ള വേദിയാണിത്. ഇവരാരും കർഷകർ സരമിരിക്കുന്നിടത്തേക്ക് പോകുന്നില്ലെന്നതും ശ്രദ്ധേയം. എന്നാൽ എന്തുകൊണ്ട് പോകുന്നില്ലെന്നതിന്റ് ഉത്തരമാണ് ഇന്ന് രവനീത് സിങ് ബിട്ടുവിന് ഓടേണ്ടിവന്ന സാഹചര്യം.
Get real time update about this post categories directly on your device, subscribe now.