ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടി. ആൻഡേൻ റഫേനാണ് ചിത്രത്തിന്റെ സംവിധായകൻ. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം കോ ചെൻ നിയെൻ സ്വന്തമാക്കി. ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്‌വാനീസ് ചിത്രത്തിനാണ് പുരസ്കാരം. ചിത്രത്തിലെ അഭിനയത്തിന് ഷൂവോൺ ലിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി.
സോഫിയ സ്റ്റവേയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഐ നെവർ ക്രൈ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം . മികച്ച നവാഗത സംവിധായകൻ വാലന്റീനേ എന്ന ബ്രസീലിയൻ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി.
ക്രിപാൽ കലിത സംവിധാനം ചെയ്ത ബ്രിഡ്ജ്, കാമൻ കാലെ സംവിധാനം ചെയ്ത ബൾഗേറിയൻ ചിത്രം ഫെബ്രുവരി എന്നീ ചിത്രങ്ങൾ പ്രത്യേക ജൂറി പരാമർശം നേടി. എസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം പാലസ്തീൻ സംവിധായകൻ അമീൻ നയേഫ ഒരുക്കിയ 200 മീറ്റേഴ്‌സ് എന്ന ചിത്രത്തിന് ലഭിച്ചു.
Get real time update about this post categories directly on your device, subscribe now.