അതിര്‍ത്തി പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് സൈനിക പിന്മാറ്റം പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവര്‍ത്തിച്ചു ഇന്ത്യ.
ചൈനയുമായി നടന്ന ഒമ്പതാം റൗണ്ട് റൗണ്ട് സൈനിക തല ചര്‍ച്ചയില്‍ ആണ് രാജ്യം നിലപാട് കടുപ്പിച്ചത്.
ചുസുല്‍ സെക്ടറിലെ മോള്‍ഡോയിലായിരുന്നു ചര്‍ച്ച. നവംബര്‍ 6 നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനു മുന്നേ ചര്‍ച്ച നടന്നത്.
14 ആം കോര്‍പ്‌സ് കമാണ്ടര്‍ ലഫ്റ്റണന്റ് ജനറല്‍ ജഏഗ മേനോന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇന്ത്യന്‍ സംഘം ചര്‍ച്ചയില്‍ പങ്കെടുത്തത്.
മേജര്‍ ജനറല്‍ ലിയു ലിന്‍ ആണ് ചൈനീസ് സംഘത്തെ നയിക്കുന്നത്. പലതരത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സമാധാനം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതിനു ഇതുവരെ കഴിഞ്ഞിട്ടില്ല.
ചൈന പിന്മാറുന്ന മുറയ്ക്ക് രാജ്യവും പിന്മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
അരുണാചല്‍ അടക്കമുള്ള അതിര്‍ത്തിയില്‍ ചില നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.