കോഴിക്കോട്: സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി ചേർന്ന് ഗൂഢ പദ്ധതി ആസൂത്രണം ചെത്ത യു.ഡി.എഫ് നേതാക്കൾ സ്വയംകൃതാനർഥങ്ങൾക്ക് വലിയ പിഴ ഒടുക്കേണ്ടിവരുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സിബിഐ, എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ്, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഗവൺമെൻറ് സദാ ശ്രമിക്കുകയാണെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ പരാതികൾക്ക് പുല്ല് വില കൽപിക്കാതെ ഈ ഏജൻസികൾക്ക് പാവനത ചാർത്തിക്കൊടുത്ത് അതുവഴി പിണറായി സർക്കാരിനെ തകർത്തുകളയാനുള്ള കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ ഗൂഢ പദ്ധതിയാണ് കഴിഞ്ഞ ആറേഴുമാസമായി നടപ്പാക്കാൻ ശ്രമിച്ചത്.
പക്ഷേ, എൽഡിഎഫ് നേതാക്കളിൽ ഒരാളെ പോലും സ്പർശിക്കാൻ ഇവർക്ക് സാധിച്ചില്ല. എന്നാൽ, സോളാർ പീഢനക്കേസ് സിബിഐ ഏറ്റെടുക്കുന്നരോടെ ഉമ്മൻചാണ്ടിയും സംഘവും യുഡിഎഫ് ഭരണകാലത്ത് കാട്ടിക്കൂട്ടിയ സാമൂഹികവും രാഷ്ട്രീയവുമായ സകലമാന അപരാധങ്ങൾക്കും പി.യൊടുക്കേണ്ടിവരുമെന്നതിൽ സംശയമില്ല.
സിബിഐയുടെ വിശ്വാസ്യതയെ കുറിച്ച് ഗീർവാണം മുഴക്കിയ യുഡിഎഫ് നേതാക്കൾക്ക് ഇനി ഒരക്ഷരം ഉരിയാടാൻ അർഹതയില്ലെന്നും ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷ ഏറ്റുവാങ്ങുകയേ നിർവാഹമുള്ളുവെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.