ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിക്കാനൊരുങ്ങി കായിക വകുപ്പ്

വിദ്യാര്‍ഥികളുടെ ശാരീരിക -മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിട്ട് സ്കൂളുകളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍.

സിഡ്‌കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പ്ലേ ഫോര്‍ ഹെല്‍ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂര്‍ തളാപ്പ് ഗവ. മിക്‌സഡ് യു.പി.സ്‌കൂളില്‍ നിര്‍വഹിക്കുമെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്കൂളുകളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിക്കുകയാണ് കായിക വകുപ്പ്. വിദ്യാര്‍ഥികളുടെ ശാരീരിക -മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. സിഡ്‌കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലേ ഫോര്‍ ഹെല്‍ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂര്‍ തളാപ്പ് ഗവ. മിക്‌സഡ് യു.പി.സ്‌കൂളില്‍ നിര്‍വഹിക്കും.

കായികക്ഷമത വളര്‍ത്താനുള്ള ഇന്‍ഡോര്‍- ഔട്ട്‌ഡോര്‍ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ സജ്ജമാക്കിക്കഴിഞ്ഞു. ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താനും പരിശീലനം ഉണ്ട്. നട്ടെല്ലിനും, പേശികള്‍ക്കും, ശരീരത്തിലെ ബാലന്‍സിങ്ങിനും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്പൈറല്‍ ബംബി സ്ലൈഡര്‍, കൈ കാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്‍ഡ് എച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്ഡോറില്‍ സ്ഥാപിച്ചരിക്കുന്നത്. ബാസ്‌ക്കറ്റ്ബോള്‍ അറ്റംപ്റ്റര്‍, ഫുട്ബോള്‍ ട്രെയിനര്‍, ബാലന്‍സിങ്ങ് വാക്ക് തുടങ്ങിയവയാണ് ഇന്‍ഡോറില്‍ സജ്ജമാക്കിയത്.

ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കഠിനംകുളം, ഗവണ്‍മെന്റ് ഗോപിക സദനം എല്‍പി സ്‌കൂള്‍ പേരൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ആറാംപുന്ന, ഗവണ്‍മെന്റ് എല്‍വി എല്‍പി സ്‌കൂള്‍ കുന്നന്താനം, ഗവണ്‍മെന്റ് എച്എസ്എസ് നെടുങ്കുന്നം, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ നങ്ങ്യാര്‍കുളങ്ങര, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്പലപ്പുഴ, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പെരുനീര്‍മംഗലം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ചക്കരകുളം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മട്ടത്തൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മുക്കാട്ടുകര, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പുതുക്കോട്, ഗവണ്‍മെന്റ് ഫിഷറീസ് എല്‍പി സ്‌കൂള്‍ വെളിയങ്കോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ എടപ്പാള്‍, ജിഎംയുപി സ്‌കൂള്‍ അരീക്കോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കല്ലുപാടി, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വടക്കുമ്പാട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കണ്ണവം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, ഗവണ്‍മെന്റ് മിക്സഡ് യുപി സ്‌കൂള്‍ തളാപ്പ്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കീക്കാംകോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കുളത്തൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കണ്ടങ്ങോട്, ഗവണ്‍മെന്റ് വിജെബിഎസ് തൃപ്പൂണിത്തറ, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കല്ലാര്‍ തുടങ്ങിയ 25 സ്‌കൂളുകളിലാണ് പദ്ധതി.

ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്കൂളുകളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിക്കുകയാണ് കായിക വകുപ്പ്. വിദ്യാര്‍ഥികളുടെ…

Posted by E.P Jayarajan on Sunday, 24 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News