മരട് ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മരട് 357’. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ പുതിയ ഗാനം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദിലീപ്. ‘ഹോ ജാനേ ദേ..’ എന്നുതുടങ്ങുന്ന ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് നടന്‍ ഉണ്ണി മുകുന്ദനാണ്. ജ്യോത്സനയാണ് ആലപിച്ചിരിക്കുന്നത്. അഭിനയത്തിലും നിര്‍മാണത്തിലും ഗാനരചനയിലും കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്റെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ഈണം പകര്‍ന്നിരിക്കുന്നു.
അതേസമയം, ഫെബ്രുവരി 19 നായിരിക്കും ചിത്രം തിയേറ്ററില്‍ എത്തുക. ഏറെ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയ സംഭവമായിരുന്നു മരട് ഫ്‌ലാറ്റ് വിഷയം. അനധികൃതമായി നിര്‍മിച്ച ഫ്‌ലാറ്റുകളില്‍ നിന്നും 357 കുടുംബങ്ങള്‍ക്കാണ് മാറി താമസിക്കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 11 നാണ് മരടില്‍ ഫ്‌ലാറ്റ് പൊളിച്ചുനീക്കിയത്. മരട് ഫ്‌ലാറ്റ് സമുച്ചയം പൊളിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസിനൊരുങ്ങുന്നത്. അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ്-19 പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു.
ദിനേശ് പള്ളത്തിന്റെ തിരക്കഥയിലൂടെയാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം മരട് ഫ്‌ലാറ്റ് വിഷയം വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.
‘
Get real time update about this post categories directly on your device, subscribe now.