ബോളിവുഡ് താരം വരുൺ ധവാന്‍റെ വിവാഹം കഴിഞ്ഞു. വരുണിന്‍റെ സ്കൂൾ കാലം തൊട്ടുള്ള സുഹൃത്ത് നടാഷ ദലാൽ ആണ് വധു.
മുംബൈ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്.
ബോളിവുഡ് സംവിധായകൻ ഡേവിഡ് ധാവന്‍റെ മകനായ വരുൺ നേരത്തെ തന്നെ തന്‍റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിലാണ് നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ തുറന്നു പറഞ്ഞത്.
മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നടാഷ ദലാൽ ലേബൽ ഉടമയാണ് നടാഷ. രാജേഷ് ദലാൽ, ഗൗരി ദലാൽ എന്നിവരാണ് മാതാപിതാക്കൾ.
2020 മേയ് മാസത്തിൽ പ്ലാൻ ചെയ്തിരുന്ന വിവാഹം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.