രാജ്യത്തെ ആയിരത്തോളം അണക്കെട്ടുകൾ അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോർട്ട്. അമ്പത് വർഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകളുടെ പട്ടികയില്‍ മുല്ലപ്പെരിയാറും ഉള്‍പ്പെടുന്നുണ്ട്. കാലപ്പഴക്കമുളള ഡാമുകളെയാണ് പഠനത്തിനായി യുഎൻ തിരഞ്ഞെടുത്തത്.
1930 മുതൽ 1970 വരെ പണിത ലോകത്തിലെ 58,700 വലിയ ഡാമുകളും ബലക്ഷയം സംഭവിച്ചവയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതില്‍ തന്നെ ഫ്രാൻസ്, ഇന്ത്യ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളിലാണ് അപകട സാദ്ധ്യത കൂടുതലുള്ള ഡാമുകൾ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് പ്രകാരം 50 വർഷത്തിലേറെ പഴക്കമുളള 1,115 അണക്കെട്ടുകളാണ് ഇന്ത്യയിൽ മാത്രം ഉള്ളത്. മുല്ലപ്പെരിയാർ ഡാം തകർന്നാൽ 3.5 മില്യൺ ജനങ്ങള്‍ അപകടത്തിലാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു ..
രൂപകൽപന ചെയ്തത് അമ്പത് വർഷത്തേക്കെങ്കിൽ ഈ കാലവധി പൂര്‍ത്തിയാകുമ്പോഴേക്ക് ഡാമുകൾക്ക് ചെറിയ ബലക്ഷയം സംഭവിക്കും. അപകടാവസ്ഥയിലെത്തിയ ഈ ഡാമുകൾ അറ്റകുറ്റപ്പണികള്‍ ചെയ്ത് പുനുദ്ധരിക്കാന്‍ മടി കാട്ടുന്നതാണ് പതിവെന്നും പിന്നെയും നീണ്ട വർഷങ്ങളളോളം നിൽക്കുന്ന കാഴ്ച്ച പതിവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജനങ്ങളെ ദുരിതത്തിലാക്കുന്നതാണോ സമയാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതാണോ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടതെന്നും യുഎൻ റിപ്പോർട്ടില്‍ ആരായുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.