സിബിഐ അന്വേഷണത്തിന് എതിരല്ല; ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി

ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി. സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

അഞ്ചുവര്‍ഷം ഭരിച്ചിട്ടും സര്‍ക്കാരിന് ആരോപണം തെളിയിക്കാനായില്ല. ജാള്യത മറയ്‌ക്കാനാണ് സർക്കാർ ശ്രമം. മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സിബിഐ അന്വേഷണത്തിനെതിരല്ലെന്നും അന്വേഷണത്തിനെതിരെ ഒരു നിയമനടപടിയും സ്വീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News