വോ​ട്ട​ര്‍ ഐ​ഡിയും ഡിജിറ്റലാകുന്നു; ഇ​നി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം

പൗ​ര​ന്മാ​ര്‍​ക്ക് ഇ​നി വോ​ട്ട​ര്‍ ഐ​ഡി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം. പു​തി​യ സം​വി​ധാ​നം കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്​ ദേ​ശീ​യ വോ​​ട്ടേ​ഴ്​​സ്​ ദി​ന​മാ​യ ജ​നു​വ​രി 25 തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തി​റ​ക്കും.

പു​തി​യ അ​ഞ്ചു വോ​ട്ട​ര്‍​മാ​ര്‍​ക്ക്​ ഇ-​വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ്​ ന​ല്‍​കി​യാ​ണ്​ ‘ഇ-​എ​പി​ക്’​ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

ഇനി മുതല്‍ വോട്ടര്‍ ഐഡി പിഡിഎ​ഫ്​ ഫോ​ര്‍​മാ​റ്റി​ല്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​വു​ന്ന​താ​ണ്. ല​ളി​ത​മാ​യി വോ​ട്ട​ര്‍ ഐ​ഡി ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ്​ ഈ ​പ​ദ്ധ​തി​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

നി​ല​വി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡും പാ​ന്‍​കാ​ര്‍​ഡും ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സും ഡി​ജി​റ്റ​ല്‍ ഫോ​ര്‍​മാ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here