താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കും: മന്ത്രി അഡ്വ.കെ രാജു

നിരന്തരമായി മേഖലയിൽ ആവർത്തിക്കുന്ന നാശനാഷ്ടങ്ങൾക്ക് പരിഹാരമായി താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു.

ജില്ലയില്‍ പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

യോഗത്തിൽ ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് അദ്ധ്യക്ഷനായി. താറാവുകർഷകർക്ക് ഇൻഷുറൻസ് ഏർപ്പാടാക്കാൻ വേണ്ട നടപടികൾ അടുത്ത വർഷം യഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ പാരിസ്ഥിക തകർച്ച ഗൗരവ പ്രശ്നമാണെന്നും കുട്ടനാട് പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയിലൂടെ കുട്ടനാട് എല്ലാ രീതിയിലും വൃത്തിയാക്കേണ്ട ചുമതല എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി മൂലം താറാവുകളും കോഴികളും നഷ്ടപ്പെട്ട ജില്ലയിലെ തകഴി, പള്ളിപ്പാട്, നെടുമുടി, കരുവാറ്റ, മേഖലയിലെ 25 കർഷകർക്കായി 10590450 രൂപയാണ് വിതരണം ചെയ്തത്.

ജില്ലയിൽ പക്ഷിപ്പനിമൂലം 21460 താറാവുകൾ മരണപെടുകയും 49222 താറാവുകളും 736 കോഴികളെയും കൊന്ന് നശിപ്പിക്കുകയും ചെയ്തിട്ടുള്ളത്. 32550 മുട്ടകളും നശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News