കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കലാകാരന്മാരെയും കലകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിമാസ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കെസിബിസി.
കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു കലാസപര്യയ്ക്ക് തുടക്കമായത്.
കോവിഡ് കാലത്തിന് ശേഷം വീണ്ടും അരങ്ങുണരുകയാണ്. വേദികളെ നിശ്ചലമാക്കിയ മഹാമാരിയെ പൊരുതി തോല്‍പ്പിക്കാന്‍ കലാകാരന്മാര്‍ വീണ്ടും അണിയറയില്‍. തിരശീലയ്ക്ക് പിന്നിലെ കഥാപാത്രങ്ങളുടെ നാട്യമില്ലാത്ത ജീവിതത്തിന് അന്നമായി കൊച്ചിന്‍ ചന്ദ്രകാന്തയുടെ ഈ വര്‍ഷത്തെ പുതിയ നാടകം അന്നം പാലാരിവട്ടം പിഒസിയില്‍ അരങ്ങേറി.
കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ കലാകാരന്മാരെയും കലകളെയും കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിബിസി മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചത്. മീഡിയ കമ്മീഷന്‍ തുടക്കം കുറിച്ച പ്രതിമാസ കലാ അവതരണങ്ങളുടെ ഉദ്ഘാടനം കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
കോവിഡിന് ശേഷം കൊച്ചി നഗരത്തില്‍ അരങ്ങേറിയ നാടകം കാണാന്‍ നിരവധി കലാസ്വാദകര്‍ എത്തിയിരുന്നു. വരുംദിവസങ്ങളില്‍ വ്യത്യസ്തമായ കലാരൂപങ്ങള്‍ അരങ്ങേറും.
Get real time update about this post categories directly on your device, subscribe now.