പ്രതിഷേധത്തിന്‍റെ കടലിരമ്പമാവാന്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി; നാലുദിക്കില്‍ നിന്നും ട്രാക്ടറുകള്‍ ദില്ലിയിലേക്ക്

കിസാൻ പരേഡിനായി റിപ്പബ്ലിക് ദിനത്തിൽ നാല്‌ അതിർത്തിയിലൂടെ ട്രാക്ടറുകളുമായി കർഷകർ ഡൽഹി നഗരത്തിൽ‌ പ്രവേശിക്കും. സിൻഘു, ടിക്രി, ഗാസിപുർ, ചില്ല എന്നീ അതിർത്തികളിലൂടെയാകും കർഷകർ നഗരത്തിലെത്തുക.

പരേഡിന്‌ റൂട്ട്‌ നിശ്ചയിച്ച്‌‌ കർഷകസംഘടനകൾക്ക്‌ പൊലീസ്‌ അനുമതി നൽകി. ചർച്ചയിലൂടെ തീരുമാനിക്കപ്പെട്ട റൂട്ടുകളിലൂടെ നീങ്ങുന്ന നാല്‌ പരേഡും പിന്നീട്‌ അതിർത്തിക്ക്‌ പുറത്തേക്ക്‌ നീങ്ങും.

സിൻഘുവിൽനിന്ന്‌ പ്രവേശിക്കുന്ന പരേഡ്‌ ഡൽഹിക്കുള്ളിലൂടെ 63 കിലോമീറ്റർ സഞ്ചരിച്ച്‌ ഔച്ചണ്ടി അതിർത്തി വഴി പുറത്തുകടക്കും.

ടിക്രിയിൽനിന്നുള്ള പരേഡ്‌ ഡൽഹിക്കുള്ളിലൂടെ 62.5 കിലോമീറ്റർ പിന്നിട്ട്‌ ജരോഡ അതിർത്തിവഴി പുറത്തു‌ കടക്കും. ഗാസിപുർ, ചില്ല അതിർത്തികളിലൂടെ പ്രവേശിക്കുന്ന പരേഡുകളുടെ കാര്യത്തിൽ പൊലീസും കർഷകരും ചർച്ച തുടരുന്നു‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News