തലസ്ഥാനത്തിന് ആവേശമായി ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാര്‍ച്ച്

രാജ്യതലസ്ഥാനത്ത് അറുപത്തിയൊന്ന് ദിവസമായി തുടരുന്ന കര്‍ഷക സമരത്തിന്റെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ പിന്‍തുണയാണ് ദിവസങ്ങള്‍ പിന്നിടും തോറും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തും കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചുവരുകയാണ്.

Image may contain: 3 people, people dancing, people standing, people on stage, crowd and outdoor

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച്.

പ്രതിഷേധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പുതിയ സമരാനുഭവമായി. ആയിരക്കണക്കിന് യുവതീയുവാക്കള്‍ പങ്കെടുത്ത നൈറ്റ്മാര്‍ച്ച് നഗരവീധികളെ ആവേശത്തിലാക്കി.

Image may contain: 8 people, people dancing, people standing, people on stage, crowd and outdoor

രാജ്ഭവന് മുന്നില്‍ മൂന്ന് ദിവസം നീളുന്ന സംയുക്ത സമരസമിതിയുടെ രാപ്പകല്‍ സമര കേന്ദ്രത്തിലേക്കാണ് ഡിവൈഎഫ്‌ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News