നവകേരള നിര്‍മിതിയുടെ തുടര്‍ച്ചയ്ക്ക് അഭിപ്രായങ്ങള്‍ തേടി മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍

ക‍ഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ അടിത്തറയിട്ട നവകേരള നിര്‍മിതിയുടെ തുടര്‍ച്ചയ്ക്ക് പുതിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയുള്ള മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരുപാടി ഇന്ന് ഇടുക്കിയില്‍.

ഭാവി കേരളത്തെക്കുറിച്ചുള്ള കാ‍ഴ്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 14 ജില്ലകളിലെയും വിവിധ മേഖലയിലുള്ളവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാ‍ഴ്ച നടത്തുന്നത്. ഇടുക്കി ഒ‍ഴികെയുള്ള ജില്ലകളിലെ പരുപാടി നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

രാവിലെ പത്ത് മണിക്ക് ഇടുക്കിയില്‍ നടക്കുന്ന പരുപാടിയില്‍ മന്ത്രി എംഎം മണിയും പങ്കെടുക്കും. കാര്‍ഷിക -തോട്ടം മേഖലയിലും വിനോദ സഞ്ചാര മേഖലയിലുമുള്ളവര്‍ മുഖ്യമന്ത്രിയുമായി സംവദിക്കാന്‍ പരുപാടിയില്‍ പങ്കെടുക്കും.

കൂടാതെ സാമൂഹ്യ-രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും.
ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കും പട്ടയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News