മുംബൈയിലെ കർഷക സമര വേദിയിൽ ആവേശമായി മലയാളി ചിത്രകാരനും മകളും

രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസമായി അതിജീവനത്തിനായി പോരാടുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മഹാനഗരത്തിലെ പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും ഒത്തു കൂടുന്നത്. ‌ മുംബൈയിൽ നടക്കുന്ന കർഷക – തൊഴിലാളി പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മഹാസംഗമ വേദിയിൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച സമൂഹ ചിത്ര രചനയിലാണ് മലയാളി ചിത്രകാരൻ ആവേശമായത്.

അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ ഇരുപതിനായിരത്തിലധികം കർഷകരും തൊഴിലാളികളുമാണ് ഇന്ന് മുംബൈയിലെ ആസാദ് മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കുക. നാസിക്കിലെ ഗോൾഫ് ‌ക്ലബ് മൈതാനത്തുനിന്ന്‌ ശനിയാഴ്‌ചയാണ്‌ മാർച്ച്‌ തുടങ്ങിയത്‌.

മലയാളി ചിത്രകാരനും കവിയുമായ ടി. കെ. മുരളീധരനും ചിത്രകാരി കൂടിയായ മകൾ കൃഷ്ണ മുരളീധരനും ചേർന്നാണ് കർഷക സമരത്തെ പിന്തുണച്ചു കൊണ്ടുള്ള ചിത്രങ്ങൾ വരച്ചത്.

നാസിക്കിൽ നിന്നെത്തിയ കർഷക റാലിയെ മുംബൈ നഗരം കരുതലോടെ ചേർത്ത് പിടിക്കുമ്പോൾ അത് തൊഴിലാളി വർഗ്ഗത്തിന്റെ കരുത്തും അന്നദാതാവിന്റെ ആശങ്കകളും വ്യവസായ നഗരിയും ഉൾക്കൊള്ളുന്നതിന്റെ പ്രത്യക്ഷോദാഹരണമായി മാറുകയായിരുന്നു.

രണ്ടു മാസമായി തലസ്ഥാന നഗരിയിൽ തുടരുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇന്ന് ഉച്ചയോടെ രാജ് ഭവൻ മാർച്ചുനടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News