സിബിഐ അന്വേഷണത്തെ പേടിയില്ലെന്ന് ഉമ്മന്‍ ചാണ്ടി

സോളാറിൽ സി.ബിഐ അന്വേഷണത്തെ പേടിയില്ലെന്ന് ഉമ്മൻ ചാണ്ടി. ലാവ്ലിൻ കേസിൽ തൻ്റെ സർക്കാർ പിണറായിയെ കുടുക്കിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയുടെ വിശദീകരണം.

അബ്ദുള്ള കുട്ടിക്കെതിരെയുള്ള പരാതിയും കരുതി കൂട്ടിയുള്ളതാണെന്നും ഉമ്മൻ ചാണ്ടി. ഞാൻ ശരിയും മറ്റുള്ളവർ തെറ്റാണെന്നും ഞാൻ പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരായ ടൈറ്റാനിയം അ‍ഴിമതിക്കേസ് അന്വേഷിക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല. ഈ ആത്മവിശ്വാസത്തില്‍ നിന്നുള്ള പ്രതികരണമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രതികരണവും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here